
തിരുവനന്തപുരം: പീക്ക് സമയങ്ങളില്‍ എസിയുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം നിയന്ത്രിക്കണമെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.
ലോഡ് ഷെഡ്ഡിംഗില്‍ തീരുമാനം വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ചതിച്ചതാണെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്.
നമ്മുടെ ഉല്പാദന വർദ്ധനവാണ് നമ്മുടെ രക്ഷ, പക്ഷേ ഒരു ഹൈഡ്രല്‍ പ്രോജക്ടും നടത്താൻ നിങ്ങള്‍ സമ്മതിക്കില്ലെന്നും മന്ത്രി വിമർശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈഡ്രല്‍ പ്രോജക്ടുകള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് മുടക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഉഷ്ണതരംഗവും യുദ്ധവുമൊന്നും മുൻകൂട്ടി കാണാൻ കഴിയില്ല. അതുകൊണ്ടാണ് ഇത്തരം പ്രതിസന്ധി നേരിടുന്നത്. 250 മെഗാവാള്‍ട്ടിന്റെ അനുമതി കിട്ടിയിട്ടുണ്ട്.
ഇത്രയും നാളും നിയന്ത്രണം ഉണ്ടായിരുന്നില്ല. ഓവർ ലോഡ് വരുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ്. ഇന്ന് മഴ പെയ്തതില്‍ സന്തോഷമുണ്ട്. അത് ഗുണം ചെയ്യും’- മന്ത്രി വ്യക്തമാക്കി.







