വെറും അമ്മായി കളി ആയി വരരുത്, ലഹരികൊണ്ട് പല്ല് പൊടിഞ്ഞ നടന്റെ പേര് ടിനി ടോം പറയണം: എം എ നിഷാദ്

വെറും അമ്മായി കളി ആയി വരരുത്, ലഹരികൊണ്ട് പല്ല് പൊടിഞ്ഞ നടന്റെ പേര് ടിനി ടോം പറയണം: എം എ നിഷാദ്

സ്വന്തം ലേഖകൻ

ലഹരിക്ക് അടിമയായി പല്ലുകള്‍ വരെ പൊടിഞ്ഞുപോയൊരു നടന്‍ മലയാള സിനിമാ ലോകത്തുണ്ടെന്ന് അടുത്തിടെ നടന്‍ ടിനി ടോം വെളിപ്പെടുത്തിയത് വന്‍ വിവാദമായി മാറിയിരുന്നു.
അതിനെ തുടര്‍ന്ന് നിരവധി പേര്‍ ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ടിനി ടോമിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുമെത്തി.

വെറും അമ്മായി കളി കളിക്കരുത്, ടിനി താങ്കള്‍ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് അവതരിപ്പിക്കണമെന്നും പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിനി ടോം എന്ന നടന്‍, കുടത്തില്‍ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു. തീര്‍ച്ചയായും അതൊരു ചര്‍ച്ചാ വിഷയം തന്നെ. ഇനി ടിനി ടോം, സാമൂഹിക പ്രതിബദ്ധത കാണിക്കണം. അയാല്‍ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാള്‍ക്കുണ്ടല്ലോ. അതു കൊണ്ടാണ് അയാള്‍ പരസ്യമായി
വിളിച്ച്‌ പറഞ്ഞത്.

ടിനി, താങ്കള്‍ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് അവതരിപ്പിക്കണം. വെറും അമ്മായി കളി കളിക്കരുത്. കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ, കമോണ്‍ ടിനി. കമോണ്‍ #comeontinitom. സുഹൃത്തുക്കളെ, നമ്മള്‍ ടിനി ടോമിന് ധൈര്യം കൊടുക്കണം. ആ

പേരുകള്‍ പുറത്ത് പറയാന്‍. നമ്മുക്ക് #comeontinitom എന്ന ഹാഷ് ടാഗിന് തുടക്കം കുറിക്കാമെന്നാണ് സംവിധായകന്‍‌ കുറിച്ചു