
തിരുവനന്തപുരം: സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവിനെതിരെ എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചില്‍ സംഘർഷം.
മാർച്ചിനിടെ ബ്ലേഡ് കൊണ്ട് പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. തുടർന്ന് പൊലീസും പ്രവത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഷേധം നടത്തിയ സ്ഥലത്ത് നിന്നും ബ്ലേഡുകള് കണ്ടെടുത്തിട്ടുണ്ട്. ഈ ബ്ലേഡുകള് ഉപയോഗിച്ച് പ്രതിഷേധക്കാർ തങ്ങളെ ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളുമടക്കം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.







