Spread the love

ഡല്‍ഹി :തൃണമൂല്‍ കോണ്‍ഗ്രസുമായി ലയന ചര്‍ച്ചയെന്ന് വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് .ലയന ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തേണ്ടതില്ലെന്നും അതേ സമയം രണ്ട് പാര്‍ട്ടികളും ഒന്നിച്ച്‌ നില്‍ക്കാനുമാണ് ധാരണ.
അതേ സമയം, മമതയ്ക്ക് സോണിയാ ഗാന്ധി പാര്‍ട്ടി ഉപാധ്യക്ഷ പദം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തകളും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തള്ളി.

video
play-sharp-fill

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മമത ബാനര്‍ജി, അഭിഷേക് ബാനര്‍ജി എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കോണ്‍ഗ്രസിലേക്കെത്തുമെന്ന് തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

അതേ സമയം, കൂടിക്കാഴ്ച പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടി മാത്രമാണെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഭൂരിഭാഗം തൃണമൂല്‍ എംഎല്‍എമാരും ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗമായി മാറിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ ഒരു വിഭാഗം ലോക്‌സഭാ എംപിമാരും ബിജെപിയിലേക്ക് മറുകണ്ടം ചാടാനുള്ള തയ്യാറെടുപ്പിലാണ്. പാര്‍ട്ടി തകരുന്നുവെന്ന് തിരിച്ചറിവിലാണ് മമത സോണിയാ ഗാന്ധിയെ കണ്ടതും ചര്‍ച്ച നടത്തിയതും