Spread the love

തൃശൂര്‍ :കൈപ്പമംഗലത്ത് 40 കാരനെ തല്ലിക്കൊന്ന് ആംബുലന്‍സില്‍ കയറ്റി വിട്ട സംഭവത്തില്‍ മുഖ്യപ്രതി മുഹമദ് സാദിക്ക് ഉൾപ്പെടെ 5 പ്രതികള്‍ കൂടി പിടിയില്‍.

video
play-sharp-fill

സാദിക്കിന് പുറമേ കണ്ണൂര്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഫായിസ്, മുജീബ്, സലീം എന്നിവരും ഒരു കൈപ്പമംഗലം സ്വദേശിയുമാണ് പിടിയിലായത്.

കോയമ്പത്തൂര്‍ സോമണ്ണൂര്‍ സ്വദേശി അരുണ്‍ ആണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ട അരുണിനെ പ്രതികള്‍ ക്രൂരമായി തല്ലിച്ചതച്ചെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അരുണിന്റെ ശരീരത്തില്‍ 50ലേറെ സ്ഥലത്താണ് പരിക്കേറ്റിട്ടുള്ളത്.

തലക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അഞ്ച് പേരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂര്‍ അഴീക്കലിലെ ഐസ് ഫാക്ടറി ഉടമ മുഹമ്മദ് സാദിക്കില്‍ നിന്നും അരുണ്‍ പത്ത് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ആറ് മാസം മുമ്പായിരുന്നു സംഭവം. പടിഞ്ഞാറെ വെമ്പല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന സുഹൃത്ത് ധനേഷിന്റെ വീട്ടിലേക്ക് സാദിഖും സംഘവും യുവാവിനെ എത്തിച്ചിരുന്നു.

ഇവിടെ വെച്ചായിരുന്നു മര്‍ദനത്തിന്റെ തുടക്കം. ഈ വീട്ടില്‍ നിന്ന് അരുണിന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹവുമായി സംഘം കയ്പമംഗലം ഫിഷറീസ് സ്‌കൂളിനടുത്ത് വഞ്ചിപ്പുരയില്‍ രാത്രി 11.30ന് എത്തി. അപകടത്തില്‍ പരുക്കേറ്റതാണെന്ന് പറഞ്ഞ് ഇവര്‍ ആംബുലന്‍സ് വിളിച്ച് അതില്‍ കയറ്റി.

തങ്ങള്‍ കാറില്‍ പിന്നാലെയുണ്ടെന്ന് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ച് ആംബുലന്‍സ് ആശുപത്രിയിലേക്കയച്ചു. എന്നാല്‍ ഇവര്‍ കടന്നുകളയുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ അരുൺ മരിച്ചിരുന്നു.

അരുണിനൊപ്പമെത്തിയ സുഹൃത്ത് ശശാങ്കനെയും സംഘം മര്‍ദ്ദിച്ചിരുന്നു. സംഘത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട ശശാങ്കന്‍ മതിലകം പൊലീസ് സ്‌റ്റേഷനില്‍ അഭയം പ്രാപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.