തൃശ്ശൂർ മണ്ണുത്തി വെറ്ററിനറി കോളെജ് ഗ്രൗണ്ടില്‍ നടക്കുന്ന ശ്വാന പ്രദര്‍ശനത്തിനിടെ വാകമരം കടപുഴകി വീണു; മൂന്നുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
തൃശ്ശൂര്‍: മണ്ണുത്തി വെറ്ററിനറി കോളെജ് ഗ്രൗണ്ടില്‍ നടക്കുന്ന ശ്വാന പ്രദര്‍ശനത്തിനിടെ വാകമരം കടപുഴകിവീണ് മൂന്നുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരിൽ ഓരാളുടെ നില ഗുരുതരമാണ്.
തൃശ്ശൂര്‍ കെന്നല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡോഗ് ഷോ നടക്കുന്നതിനാൽ ഇവിടെ നിരവധി വാഹനങ്ങൾ എത്തിയിരുന്നു.
അപകടത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. തൊട്ടടുത്ത ചെറുമരത്തില്‍ തടഞ്ഞ് കാമ്പസിനുള്ളിലെ റോഡിലേയ്ക്കാണ് മരം വീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറുവശത്തേയ്ക്ക് വീണിരുന്നെങ്കില്‍ കൂടുതല്‍ വാഹനങ്ങള്‍ തകരുമായിരുന്നു. കടപുഴകി വീഴുന്ന ശബ്ദം കേട്ട് മരത്തിന് കീഴിലുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെടുകയും ചെയ്തു.
Third Eye News Live
0