play-sharp-fill
തൃശ്ശൂർ കുന്നംകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍; പിടിയിലായത് പെരുന്തുരുത്തി സ്വദേശിയായ ഇരുപത്തിനാലുകാരൻ

തൃശ്ശൂർ കുന്നംകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍; പിടിയിലായത് പെരുന്തുരുത്തി സ്വദേശിയായ ഇരുപത്തിനാലുകാരൻ

കുന്നംകുളം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പെരുന്തുരുത്തി നടുവില്‍പാട്ട് വീട്ടില്‍ ശ്രീജീത്തിനെ( 24) യാണ് ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും ചേര്‍ന്ന് പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൃശൂര്‍ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്ന പ്രതിയെ കേച്ചേരി സെന്ററില്‍ നിന്നാണ് പിടികൂടിയത്.

തടഞ്ഞുനിര്‍ത്തിയ ശേഷം നടന്ന പരിശോധനയിലാണ് പ്രതിയുടെ കൈയില്‍ നിന്നാണ് 3.3 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പൊലീസ് സംഘത്തില്‍ എസ് ഐ രാജീവ്, ജൂനിയര്‍ എസ്‌ഐ നന്ദകുമാര്‍, സിപിഓമാരായ രവി, ജോണ്‍സണ്‍, ശരത്ത്, ആശിഷ്, സുജിത്ത് എന്നിവരുമുണ്ടായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group