തൃശ്ശൂരില്‍ പടക്ക നിര്‍മാണ കേന്ദ്രത്തില്‍ ഉഗ്രസ്ഫോടനം; മൂന്ന് മരണം, നാല്പതോളം പേര്‍ക്ക് പരിക്ക്, പത്ത് പേരുടെ നില ഗുരുതരം

Spread the love

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ ഉഗ്രസ്ഫോടനത്തില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം. നാല്പതോളം തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിള്‍ പുരയിലാണ് അപകടം ഉണ്ടായത്.

video
play-sharp-fill

വൈകിട്ട് മൂന്നരയോടെയായിരുന്നു സ്ഫോടനം. അഞ്ച് താത്കാലിക പുരകളിലായാണ് പടക്ക നിര്‍മാണം നടന്നിരുന്നതെന്നും എല്ലായിടത്തും തീ പടര്‍ന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. ശക്തമായ സ്ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറം വരെ കേട്ടതായി നാട്ടുകാര്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും പുക നിറഞ്ഞ നില തുടരുകയാണ്.

സ്ഫോടക വസ്തുക്കള്‍ പൂര്‍ണമായി നിര്‍വീര്യമാക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. പൊലീസും അഗ്നിശമന സേനയും ആംബുലന്‍സുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group