
കാലടി സർവകലാശാലയിലെ ഗവർണറുടെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിയുമായി വ്യാകരണ വിഭാഗം മേധാവി.
പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും ആർഎസി, ഓപ്പണ്‍ ഡിഫൻസ് സെഷനുകളില്‍ സഹായം നല്‍കില്ലെന്നുമാണ് മേധാവി വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയത്. ഇതില്‍ ക്യാമ്പസിനകത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.
എസ്‌എഫ്‌ഐ പ്രവർത്തകർ ബാനറുകള്‍ ഉയർത്തി പ്രതിഷേധ പ്രകടനം നടത്തി. “ഗവർണർ രാജാവല്ല, സർവ്വകലാശാല രാജകൊട്ടാരവുമല്ല” എന്ന മുദ്രാവാക്യമുയർത്തിയാണ് വിദ്യാർത്ഥി സംഘടന പ്രതിഷേധിക്കുന്നത്. ഒരു അധ്യാപകൻ വിദ്യാർത്ഥികളുടെ ഭാവി വെച്ച് ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇദ്ദേഹത്തിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നും വിദ്യാർത്ഥികള്‍ ചോദിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവർണറുടെ പരിപാടിയിലും അധ്യാപികയുടെ യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കണം എന്നാണ് കർശന നിർദേശം. സഹകരിക്കുന്ന വിദ്യാർഥികളുടെ പേരുകള്‍ രേഖപ്പെടുത്തുമെന്നും ശബ്ദരേഖയില്‍ വകുപ്പ് മേധാവി പറയുന്നു.
ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നേരത്തെയും കാലടി സർവകലാശാലയില്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു.







