Spread the love

തൃശൂർ: മദ്യപിച്ച് ബസോടിച്ച സ്വകാര്യ ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും പഴയന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല–തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷാസ് ബസിലെ ഡ്രൈവർ വിയ്യൂർ വലിയവീട്ടിൽ സുധീഷിനെയും കണ്ടക്ടർ പഴയന്നൂർ പറക്കുളം താവളത്തിൽ വീട്ടിൽ ഷക്കീറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

video
play-sharp-fill

രഹസ്യവിവരത്തെ തുടർന്ന് ഇന്ന് രാവിലെ ഒമ്പതോടെ പഴയന്നൂർ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പരിശോധനയിൽ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് ബസും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റ് ബസുകളിലായി ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group