Friday, April 24, 2026

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പരിക്കേറ്റു ചികിത്സയിലായിരുന്ന വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷും മരിച്ചു

Spread the love

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷും മരിച്ചു. 90% പൊള്ളലേറ്റ് തൃശൂർ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു സതീഷ്.

video
play-sharp-fill

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍   സതീഷ്, വിഷ്ണു, ഉണ്ണികൃഷ്ണന്‍, രാകേഷ് എന്നിവരായിരുന്നു ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടായിരുന്നത്. വിഷ്ണുവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുളളതായും റിപ്പോർട്ട് ഉണ്ടായിരുന്നത് .

മറ്റുള്ള ആറുപേരുടെ നില തൃപ്തികരമാണ് എന്നായിരുന്നു റിപ്പോർട്ട്. ഇവരെ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഡിസ്ചാര്‍ജ് ചെയ്ത് വീടുകളിലേക്ക് അയക്കാന്‍ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group