Friday, April 24, 2026

കർഷകർക്ക് സന്തോഷ വാർത്ത: റംബുട്ടാന്‍ അടക്കം ചെറുഫല വിളകളും വിള ഇന്‍ഷ്വറന്‍സ് പദ്ധതി പരിധിയില്‍.

Spread the love

കോട്ടയം: റംബുട്ടാന്‍ അടക്കം ചെറുഫല വിളകളും വിള ഇന്‍ഷ്വറന്‍സ് പദ്ധതി പരിധിയില്‍. അടുത്തിടെ മധ്യകേരളത്തിന്‍റെ ഇടനാടന്‍ മേഖലയില്‍ വ്യാപകമായ പാഷന്‍ ഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ഡ്രാഗന്‍ ഫ്രൂട്ട്, ലിച്ചി, പേര എന്നിവയും പപ്പായയും അടക്കം ഇന്‍ഷ്വറന്‍സ് പരിധിയിലാക്കി മാര്‍ച്ച്‌ 13നാണ് സര്‍ക്കാര്‍ ഉത്തരവായത്

video
play-sharp-fill

നിലവില്‍ ഉള്‍പ്പെട്ട വിളകളുടെ ആനുകൂല്യ മാനദണ്ഡങ്ങളില്‍ ഭേദഗതികളും അനുവദിച്ചിട്ടുണ്ട്. നെല്ലിന് 50 ശതമാനത്തിലധികമുണ്ടാകുന്ന നാശം പൂര്‍ണനഷ്ടമായി കണക്കാക്കി നിലവില്‍ ആനുകൂല്യം നല്‍കുന്നുണ്ട്.

ഉപ്പുവെള്ളം കയറിയുണ്ടാകുന്ന നാശനഷ്ടത്തിനും ഇതേ മാനദണ്ഡപ്രകാരം തുക അനുവദിക്കും. ആന്തൂറിയം, മുല്ല, ഓര്‍ക്കിഡ് കൃഷികള്‍ക്കും തേനീച്ചകൃഷിക്കും ഇനി ഇന്‍ഷ്വറന്‍സ് സംരക്ഷണം ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കൂടിന് 750 രൂപ നിരക്കിലാവും തേനീച്ച കൃഷിയുടെ നഷ്ടപരിഹാരം. കീടരോഗബാധ മൂലമുണ്ടാകുന്ന പൂര്‍ണനാശത്തിന് മാവിന് 1,000 രൂപ വീതം നല്‍കും. അഞ്ചു മരങ്ങള്‍ ഉണ്ടെങ്കിലാണ് മാവ് ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിയുക.