play-sharp-fill
തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍‍ഡില്‍ യുവാക്കൾക്ക് നേരെ ബ്ലേഡ് കൊണ്ട് ആക്രമണം: രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്; പ്രതി പിടിയിൽ

തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍‍ഡില്‍ യുവാക്കൾക്ക് നേരെ ബ്ലേഡ് കൊണ്ട് ആക്രമണം: രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്; പ്രതി പിടിയിൽ

സ്വന്തം ലേഖിക

തൃശ്ശൂര്‍: തിരക്കേറിയ തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരുക്കേല്‍പിച്ചു.

ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് സ്റ്റാന്‍ഡില്‍ വച്ച്‌ മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരിഞ്ഞ് ആക്രമിച്ചത്. ഉച്ചയ്ക്ക് രണ്ടാകാലോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തെ കള്ളുഷാപ്പില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന് തുടര്‍ച്ചയായിരുന്നു ആക്രമണം എന്നാണ് വിവരം.

ഷാപ്പില്‍ നിന്നും സ്റ്റാന്‍ഡിലെത്തിയ മൂന്ന് പേര്‍ക്ക് നേരെയായിരുന്നു ആക്രമണം. തൃശ്ശൂര്‍ സ്വദേശികളായ അനില്‍, മുരളി, നിഥിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിൻ്റെ കൈത്തണ്ടയിലും ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്.

സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.