ആംബുലന്‍സിനോട് പോലും കരുണകാട്ടാതെ കേരള പോലീസ്;തൃശ്ശൂരിൽ ആംബുലന്‍സ് തടഞ്ഞ സംഭവത്തിൽ പോലീസിനുനേരെ രൂക്ഷ വിമർശനം
സ്വന്തം ലേഖകൻ
തൃശൂര്‍:തൃശൂര്‍ കുന്നംകുളത്ത് രോഗിയുമായി എത്തിയ ആംബുലന്‍സിനെ കടത്തിവിടാതെ പൊലീസ്.യൂത്ത് കോണ്‍ഗ്രസിന്റെ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടക്കുന്നതിനാല്‍ ഇത് തടയാന്‍ ബാരിക്കേഡ് തീര്‍ത്തിരിക്കുകയായിരുന്നു പൊലീസ്.ഈ സമയത്താണ് രോഗിയുമായി ആംബുലന്‍സ് അതുവഴിയെത്തിയത്.
വാഹനം കടത്തിവിടാനാകില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.തിങ്കളാഴ്‌ച രാവിലെ പത്തരയോടെ യായിരുന്നു സംഭവം. പൊലീസ് കടത്തിവിടില്ലെന്ന് ബോദ്ധ്യമായതോടെ ആംബുലന്‍സ് തിരികെ വന്ന് മറ്റൊരു വഴിയിലൂടെ യാത്ര തുടര്‍ന്നു. സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0