തൃശൂരിൽ കൊലക്കേസ് പ്രതിയെ വഴിയരികിലിട്ട് വെട്ടികൊലപ്പെടുത്തി; മൂന്നംഗസംഘം അറസ്റ്റിൽ, പ്രശ്നം പരിഹരിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലശിച്ചതെന്ന് പോലീസ്
തൃശൂർ: കൊലക്കേസ് പ്രതിയെ വഴിയരികിൽ വെട്ടികൊലപ്പെടുത്തി. തൃശൂർ പൂച്ചെട്ടിയിലാണ് സംഭവം.
നടത്തറ ഐക്യനഗർ സ്വദേശിയായ സതീഷ്(48) ആണ് മരിച്ചത്. മൂന്നംഗസംഘമാണ് കൊല നടത്തിയത്. ഇവർ കസ്‌റ്റഡിയിലായതായി പോലീസ് അറിയിച്ചു.
വലക്കാവ് സ്വദേശി ഷിജോ, പൊന്നുക്കര സ്വദേശി സജിതൻ, പൂച്ചെട്ടി സ്വദേശി ജോമോൻ എന്നിവരാണ് കസ്‌റ്റഡിയിലുള്ള പ്രതികൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട സതീഷും പ്രതികളും ഇന്നലെ ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവിടെവച്ച് ഇവർ തമ്മിൽ തർക്കമുണ്ടായതായാണ് സൂചന. പിന്നീട് പ്രശ്‌നം പരിഹരിക്കാനെന്ന പേരിൽ സതീഷിനെ പ്രതികൾ വിളിച്ചുവരുത്തി. ഇവിടെവച്ച് വീണ്ടും തർക്കമുണ്ടായതാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊല്ലപ്പെട്ട സതീഷും പ്രതികളും ഒരേ കേസിൽ പ്രതികളായിരുന്നു. സതീഷിനെതിരെ വേറെയും കേസുകളുണ്ട്. പ്രതികളിലൊരാളായ ഷിജോയും സതീഷും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തർക്കത്തിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് സൂചന. കൊലയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന വിവരം പോലീസ് അന്വേഷിക്കുന്നുണ്ട്.