
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ബസ് യാത്ര ഏര്‍പ്പെടുത്താന്‍ പറ്റിയ സമയമാണിതെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.
റവന്യു കുടിശിക ഏതാണ്ട് 25000 കോടി രൂപ ഉണ്ടെന്നാണ് മുഖ്യമന്ത്രിയാകും മുന്‍പ് വിഡി സതീശന് പറഞ്ഞിരുന്നത്. ഇത് പിരിക്കാനുള്ള ഇച്ഛാശക്തി ഇടതുപക്ഷ സര്‍ക്കാരിന് ഇല്ലായെന്നതായിരുന്നു ആക്ഷേപം. അതിനു പുറമേ, സ്വര്‍ണ്ണത്തില്‍ നിന്നു മാത്രം 15000 കോടി രൂപയെങ്കിലും ജി.എസ്.ടി അധികമായി പിരിക്കാമെന്നും മുഖ്യമന്ത്രി സതീശന് പറഞ്ഞിരുന്നു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
എണ്ണ പ്രതിസന്ധി ലഘൂകരിക്കാന്‍ യാത്രകള്‍ ഒഴിവാക്കി വീട്ടിലിരിക്കാനാണ് മോദി ഉപദേശിച്ചത്. അത് നടക്കുന്ന കാര്യമല്ലായെന്ന് എല്ലാവര്‍ക്കുമറിയാം. മറ്റൊരു മാര്‍ഗ്ഗമുണ്ട്. ബസ്, ട്രെയിന്‍ യാത്രകള്‍ സൗജന്യമാക്കുക. അപ്പോള്‍ കാര്‍ യാത്ര ഗണ്യമായി കുറയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമാശ പറഞ്ഞതല്ല. ഓസ്ട്രേലിയയിലെ വിക്ടോറിയ (മെല്‍ബണ്‍ നഗരം അടക്കം), ടാസ്മേനിയ എന്നീ സംസ്ഥാനങ്ങള്‍ എല്ലാ പൊതു ട്രാന്സ്പോര്ട്ടുകളും മാര്‍ച്ച് മാസത്തില്‍ സൗജന്യമായി പ്രഖ്യാപിച്ചു. സ്പെയിന് ട്രെയിന്‍ യാത്ര സൗജന്യമാക്കിയിട്ടുണ്ട്. ലക്സംബര്‍ഗ്, മാള്‍ട്ട എന്നീ രാജ്യങ്ങളില്‍ എല്ലാ ട്രെയിന്‍, ബസ്, ട്രാം എന്നീ പബ്ലിക് ട്രാന്‍സ്പോര്‍ട്ടുകള്‍ ഏതാനും വര്‍ഷങ്ങളായി സൗജന്യമാണ്. ന്യുയോര്‍ക്കില്‍ മംദാനി ബസ് യാത്ര സൗജന്യമാക്കാന്‍ പണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.കേരളത്തിലെ പുതിയ സര്‍ക്കാരിന് സ്ത്രീകള്‍ക്കെങ്കിലും ബസ് യാത്ര സൗജന്യമാക്കുന്നതിന് പറ്റിയ സമയമാണിത്. ഇപ്പോള്‍ ഇന്ത്യയില്‍ പഞ്ചാബ്, തമിഴ്നാട്, കര്‍ണ്ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് ബസ് യാത്ര സൗജന്യമാണ്. ഇതിനുവേണ്ടി നല്ലൊരു തുക ഈ സംസ്ഥാനങ്ങള്‍ പ്രതിമാസം ചെലവഴിക്കുന്നുണ്ട്.
കര്‍ണ്ണാടക – 330-360 കോടി രൂപ തെലുങ്കാന – 280-300 കോടി രൂപതമിഴ്നാട് – 200-220 കോടി രൂപആന്ധ്രാപ്രദേശ് – 162-243 കോടി രൂപപഞ്ചാബ് – 50 കോടി രൂപ
കേരളത്തില്‍ ടിക്കറ്റ് വരുമാനത്തിന്റെ പകുതി സബ്സിഡിയായി സ്ത്രീ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസിക്ക് സബ്സിഡി നല്‍കേണ്ടി വരുമെന്ന് കണക്കാക്കിയാല്‍ പ്രതിദിനം 2 കോടി രൂപ സര്‍ക്കാരിനു ചെലവ് വരും. കെഎസ്ആര്‍ടിസിയില്‍ സൗജന്യമാക്കുമ്പോള്‍ സ്വകാര്യ ബസിലെ യാത്രക്കാരായ ഒരു വിഭാഗം സ്ത്രീകള്‍ കെഎസ്ആര്‍ടിസിയിലേക്ക് യാത്ര മാറ്റുമെന്ന് കണക്കാക്കിയാല്‍ 2.5-2.75 കോടി രൂപ സര്‍ക്കാരിനു ചെലവു വരും.
എന്നുവച്ചാല്‍ പ്രതിമാസം 75-82 കോടി രൂപ.ഇതിനു പുറമേ ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് ശമ്പള സബ്സിഡിയായും പെന്ഷന് തുകയായും ശരാശരി പ്രതിമാസം 100 കോടി രൂപ സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്. ഇതുകൂടി ചേര്‍ത്താല്‍ പ്രതിമാസം 175-182 കോടി രൂപ കേരള സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കണം. അല്ലാതെ സൗജന്യ യാത്ര കെഎസ്ആര്‍ടിസിയുടെ തലയിലേക്കു വയ്ക്കാമെന്നു കരുതരുത്. ഈ സബ്സിഡി പണം നല്‍കുന്നതിന് കാലതാമസം വന്നാലും ഡീസല്‍ വാങ്ങാന്‍ പണമില്ലാതെ കെഎസ്ആര്‍ടിസിക്ക് ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കേണ്ടിവരും. ഇതിനെതിരെ തൊഴിലാളികള്‍ സമരം ചെയ്യും. നാട്ടുകാരും സമരം ചെയ്യും.
ഇന്ദിരയുടെ പേരിലുള്ള എല്ലാ ഗാരണ്ടികളും ഇപ്പോള്‍ തന്നെ നടപ്പിലാക്കണം. കാശിന്റെ കാര്യം ആലോചിച്ച് വിഷമിക്കേണ്ടതില്ല. അതൊരു പ്രശ്നമല്ലല്ലോ. പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോള്‍ നടത്തിയ പ്രസിദ്ധമായ തന്റെ പോഡ് കാസ്റ്റില്‍ മുഖ്യമന്ത്രി വിഡി സതീശന് പറഞ്ഞത് കേരളത്തിലെ മൊത്തം റവന്യു കുടിശിക ഏതാണ്ട് 25000 കോടി രൂപ ഉണ്ടെന്നാണ്. ഇത് പിരിക്കാനുള്ള ഇച്ഛാശക്തി ഇടതുപക്ഷ സര്‍ക്കാരിന് ഇല്ലായെന്നതായിരുന്നു ആക്ഷേപം. അതിനു പുറമേ, സ്വര്‍ണ്ണത്തില്‍ നിന്നു മാത്രം 15000 കോടി രൂപയെങ്കിലും ജി.എസ്.ടി അധികമായി പിരിക്കാമെന്നും അദ്ദേഹം പ്രസ്താവിച്ചു.
അപ്പോള്‍ പിന്നെ സംശയിക്കാനൊന്നുമില്ല. ഇവ രണ്ടും പിരിച്ചെടുത്ത് ഇന്ദിരാ ഗാരണ്ടികള്‍ ഉടനടി നടപ്പാക്കണം. എന്തുവന്നാലും ജൂണ്‍ 15-ന് സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കുക തന്നെ വേണം.
.







