Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മകളെ കാണാൻ വീട്ടിലെത്തിയ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തിൽ കണ്ണിരിലായി കുടുംബങ്ങൾ, താളംതെറ്റിയ പെൺകുട്ടി, ഞെട്ടൽ മാറാതെ നാട്ടുകാർ.

video
play-sharp-fill

മകന്റെ അപ്രതീക്ഷിത വേര്‍പാട് അനീഷിന്റെ മാതാപിതാക്കളേയും സഹോദരനെയും വളരെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുന്നു. പിതാവ് ജോര്‍ജ് കുട്ടി അമ്മ ഡോളി ജോര്‍ജും സഹോദരന്‍ അനൂപ് എന്നിവരടങ്ങുന്നതാണ് അനീഷിന്റെ കുടുംബം. വീട്ടിലെ ഇളയകുട്ടിയായിരുന്നു അനീഷ്.

രണ്ടുവര്‍ഷം മുന്‍പ് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെവന്ന അനീഷിനെ വീണ്ടും മരണം എന്നെന്നേക്കുമായി കവര്‍ന്നെടുക്കുമെന്ന് ആ കുടുംബവും കരുതിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനീഷിനെ സ്വന്തം പിതാവ് കൊലപ്പെടുത്തിയെന്നത് പെണ്‍കുട്ടിക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. കൊലപാതകത്തിന് ഇവര്‍ നേരിട്ട് സാക്ഷിയായതിന്റെ മാനസിക ബുദ്ധിമുട്ടിലാണ് പെണ്‍കുട്ടി ഇപ്പോള്‍.

കണ്മുന്നില്‍ കുത്തേറ്റ് വീണതും ശേഷം പിടിഞ്ഞ് മരിച്ചതും കാണേണ്ടി വന്നതിന്റെ മാനസികാഘാതത്തിലാണ് പെണ്‍കുട്ടി. പിതാവ് റിമാന്‍ഡിലായതോടെ, പെണ്‍കുട്ടിയും അമ്മയും സഹോദരിയും ഇപ്പോള്‍ അടുത്ത ബന്ധുവിന്റെ വീട്ടിലാണുള്ളത്.

പേട്ട ചായക്കുടി ലൈനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു പത്തൊമ്ബതുകാരനായ അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് പിതാവ് സൈമണ്‍ ലാല ആയുധവുമായി എത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ലാല പിടിവലിക്കിടെ യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.