Spread the love

വൈക്കം:തലയോലപറമ്പ് വടയാർ ഭൂതങ്കേരി ശ്രീധർമ്മശാസ്താ സേവാസംഘം സിൽവർ ജൂബിലി ആഘോഷവും കുടുംബസംഗമവും നടത്തി.എം.എസ്. മനോഹരൻപ്രശാന്തിയുടെ ഭവനത്തിൽ നടന്ന സിൽവർ ജൂബിലി ആഘോഷവും കുടുംബ സംഗമവും നിയുക്ത വൈക്കം എം എൽ എ കെ.ബിനിമോൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

വൈക്കത്തിൻ്റെ വികസനത്തിനായി കൂട്ടായിപരിശ്രമിക്കാമെന്നും ജനങ്ങളും വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും നിയുക്ത എം എൽ എ കെ.ബിനിമോൻ അഭിപ്രായപ്പെട്ടു. ശ്രീധർമ ശാസ്‌ത സേവാ സംഘം പ്രസിഡൻ്റ് സി.വി. ജയകുമാർ അധ്യക്ഷത വഹിച്ചു.

തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സീതുശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ അനിത സുഭാഷ്,അമ്പിളിമായാ ത്മജൻ,നിർമലമാർട്ടിൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.അനിൽകുമാർ, ശ്രീധർമശാസ്‌തസേവാ സംഘം സെക്രട്ടറി എം.ഡി.അശോകൻ, എസ്എൻഡിപി ശാഖ സെക്രട്ടറി എം.എസ്. സനൽകുമാർ, എൻ.ആർ.മനോജ്, എം.പി.സന്തോഷ്, കെ.പി.തങ്കച്ചൻ, ഇ.പി. ദിലീപ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.