Spread the love

ഈരാറ്റുപേട്ട: തൊടുപുഴ റോഡിൽ കളത്തൂക്കടവ് ഭാഗത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മേലുകാവ് ഇഞ്ചിക്കാവ് ചാമക്കാലായിൽ 21കാരനായ മണിക്കുട്ടൻ ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന 17കാരനായ അനന്തു ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനാപകടം നടന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ മാറി കരിയിലക്കാനം ഭാഗത്താണ് മരണപ്പെട്ട മണിക്കുട്ടൻ കിടന്നത്. ബൈക്കിൽ ഇടിച്ച വാഹനം വലിച്ചിഴച്ചു കൊണ്ടുപോയതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

video
play-sharp-fill