Spread the love

തൃശൂർ: കൊരട്ടി മാമ്പ്രയില്‍ കിടക്കനിർമ്മാണശാലയില്‍ വൻതീപിടിത്തം. രാവിലെ ഏഴുമണിയോടെ സ്ഥാപനത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് തീപടരുന്നത് ആദ്യം കണ്ടത്.

video
play-sharp-fill

അമീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്.തീപിടിച്ചത് അറിഞ്ഞ് നിമിഷനേരംകൊണ്ടുതന്നെ തീ ആളിപ്പടർന്നു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന തീപിടിത്തത്തില്‍ സ്ഥാപനം പൂർണമായും കത്തിനശിച്ചു.

അങ്കമാലി, മാള, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നുള്ളഫയർഫോഴ്‌സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group