തിരുവല്ലയിൽ കാറിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യ ; വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി, ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം

തിരുവല്ലയിൽ കാറിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യ ; വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി, ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം

തിരുവല്ല : വേങ്ങയിൽ കാറിനു തീപിടിച്ച് മരിച്ച ദമ്പതികളുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു. ദമ്പതികൾ എഴുതിയ ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് നിർത്തിയിട്ട കാറിന് തീപിടിച്ചത്. പുരുഷന്റേതും സ്ത്രീയുടെയുമായ മൃതദേഹങ്ങൾ കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്, ഭാര്യ ലൈജി തോമസ് എന്നിവരാണ് മരിച്ചത്.


ഇവരുടെ മകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും ആത്മഹത്യാ കുറപ്പിൽ പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ദമ്പതികൾ ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തുന്നു. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകനുമായി രാജു തോമസും ഭാര്യയും തർക്കത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഡിവൈഎസ്‌പി വ്യക്തമാക്കിയത്. മകൻ്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, മദ്യപാന ശീലം, വീട് ജപ്തി തുടങ്ങിയ പ്രശ്നങ്ങളാണ് ദമ്പതികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും ചൂണ്ടിക്കാട്ടിയിരുന്നു.

വേങ്ങൽ വേളൂർ മുണ്ടകം റോഡിൽ വച്ചാണ് സംഭവം. സ്ഥലത്ത് പെട്രോളിങ്ങിനെത്തിയ എത്തിയ പൊലീസ്സ് സംഘമാണ് തീപിടിച്ചതായി കാണുന്നത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു, അവർ എത്തിയാണ് കാറിലെ തീയണച്ചത്. ശാസ്ത്രീയ പരിശോധനകളിലേക്ക് കടക്കുമെന്ന് ഡിവൈഎസ്പി ആഷദ് പറഞ്ഞു