play-sharp-fill
വോട്ടെണ്ണല്‍ ദിവസം ആളുകളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല; ഫലപ്രഖ്യാപന ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള തേര്‍ഡ് ഐ ന്യൂസിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

വോട്ടെണ്ണല്‍ ദിവസം ആളുകളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല; ഫലപ്രഖ്യാപന ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള തേര്‍ഡ് ഐ ന്യൂസിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

സ്വന്തം ലേഖകന്‍

എറണാകുളം: വോട്ടെണ്ണല്‍ ദിവസത്തെ ആഹ്ലാദപ്രകടനങ്ങളും കൗണ്ടിംഗ് സെന്ററുകളിലെ ആള്‍ക്കൂട്ടവും തടയണമെന്നാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് ചീഫ് എഡിറ്റര്‍ ഏ കെ ശ്രീകുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.


വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ആഹ്ലാദ പ്രകടനവും പൊതുയോഗവും ആഘോഷ പരിപാടികളും നിരോധിക്കണമെന്നും, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പരിസരത്തും സ്ഥാനാര്‍ത്ഥികളും ബൂത്ത് ഏജന്റുമാരും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമൊഴികെ മറ്റുള്ളവരെ പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു തേര്‍ഡ് ഐ ന്യൂസിന്റെ ഹര്‍ജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹര്‍ജിയിന്മേല്‍ സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കിയതായി തീരുമാനമെടുത്ത് ഹൈക്കോടതിയെ അറിയിച്ചു.

തുടര്‍ന്ന് വോട്ടെണ്ണല്‍ ദിവസം യാതൊരു ആഘോഷങ്ങളും നടത്താന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.ഇതേത്തുടര്‍ന്ന് ഇരു തീരുമാനങ്ങളും അംഗീകരിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.

ശ്രീകുമാറിന് വേണ്ടി അഡ്വ. രാജേഷ് കണ്ണന്‍ ഹൈക്കോടതിയില്‍ ഹാജരായി.