ആളില്ലാത്ത വീട്ടില്‍‌ നിന്നും 25 പവൻ സ്വർണം മോഷ്ടിച്ച സംഭവം; പോലീസ് നായ മണം പിടിച്ചെത്തിയത് അയൽവാസിയുടെ വീട്ടിൽ; പ്രതിയെ പിടികൂടി

Spread the love

പത്തനംതിട്ട: കല്ലൂപ്പാറയില്‍ ആളില്ലാത്ത വീട്ടില്‍‌ നിന്നും 25 പവൻ സ്വർണം മോഷ്ടിച്ച കേസില്‍ അയല്‍വാസി പിടിയിൽ.

video
play-sharp-fill

പുതുശേരി സ്വദേശിയായ മോൻ പി കുര്യാക്കോസാണ് അറസ്റ്റിലായത്. പരാതിക്കാരനായ ഷാജി പി അലക്സിന്റെ വീട്ടിന് 300 മീറ്റർ അകലെയാണ് കുര്യാക്കോസ് താമസിക്കുന്നത്.

വിരലടയാള വിദഗ്ധരും സ്ഥലത്ത് നിന്ന് സാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിച്ചിരുന്നു. പ്രതിയുടെ വീട്ടിലേക്ക് പൊലീസ് നായ മണം പിടിച്ച്‌ എത്തുകയായിരുന്നു. പ്രതിയെ മോഷണം നടന്ന സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ ഉള്‍‌പ്പെടെയാണ് ഇയാള്‍ കവർന്നത്. വിലപ്പിടിപ്പുള്ള നിരവധി വസ്തുക്കളും മോഷണം പോയിട്ടുണ്ട്. സിസിടിവിയുടെ ഡിവിആറും മോഷണം പോയിരുന്നു.

വീടിന്റെ മേല്‍ക്കൂരയിലെ തടിയുടെ മച്ച്‌ കുത്തിത്തുറന്നാണ് പ്രതി വീടിനുള്ളില്‍ കടന്നത്. വീട്ടുടമ അലക്സും ഭാര്യയും കുവൈറ്റിലാണ്. നാട്ടിലുള്ള മക്കള്‍ പഠനം കഴിഞ്ഞ് വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു.