Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗണ്‍സിലർ സുഗതനെ സെൻട്രല്‍ ജയിലിലേക്ക് മാറ്റി.

video
play-sharp-fill

കാപ്പ ചുമത്തി ജില്ലാ കളക്റ്റർ കരുതല്‍ തടങ്കലിനിടാൻ നിദേശിച്ച ആളാണ്‌ സുഗതൻ. ആദ്യമായിട്ടാണ് കാപ്പയില്‍ ഒരു കൗണ്‍സിലര്‍ ജയിലില്‍ പോകുന്നത്.

അറസ്റ്റ് ചെയ്യാനെത്തി പൊലീസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ പുതിയ കേസുകൂടി എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ മർദ്ദനമേറ്റ വട്ടിയൂർക്കാവ് സി ഐ വിപിൻ, എസ് ഐ അഭിജിത് എന്നിവരെ ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ദ ചികിത്സക്ക് വിധേയമാക്കും. ഇന്നലെ രാത്രി വാഴോട്ടുകോണത്തെ വീട്ടില്‍ വെച്ച്‌ അറസ്റ്റ് ചെയ്യാൻ ശ്രമിക്കവേ സുഗതനും ചേട്ടനും ഇരുവരെയും മർദിച്ചു.
തള്ളി താഴെ ഇടുകയും ചെയ്തു.

സ്ഥലത്ത് ബിജെപി പ്രവർത്തകരും വളഞ്ഞത്തോടെ സി ഐ ആകാശത്തേക്ക് നിറയൊഴിച്ച ശേഷമാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പൊലീസ് മർദ്ദിച്ചെന്നായിരുന്നു സുഗതന്‍റെ പരാതി.