
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയ്യാറാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്കിയ മൊഴികള്‍ അടിസ്ഥാനമാക്കി ചോദ്യം ചെയ്യാനും ഇ ഡി ലക്ഷ്യംവെയ്ക്കുന്നുണ്ട്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണമെന്നാണ് വീണയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇല്ലാത്ത സേവനത്തിന് എക്സാലോജിക് കൈപ്പറ്റിയത് മറ്റ് കരാര്‍ സ്ഥാപനത്തെ അപേക്ഷിച്ച് വന്‍ തുകയാണെന്ന എസ്എഫ്ഐഒ കണ്ടെത്തല്‍ വീണയ്ക്ക് കുരുക്കാകുമെന്നാണ് വിലയിരുത്തല്‍.
പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും നീക്കമുണ്ട്.
വീണയ്ക്ക് പുറമേ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, ചീഫ് മാനേജര്‍ കെ എസ് സുശേഷ് കുമാര്‍, സിഎംആര്‍എല്‍ ജീവനക്കാര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.
ഇവരെയും വിശദമായി ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം.അതിനിടെ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച 134 രേഖകള്‍ വേഗത്തില്‍ ആവശ്യപ്പെട്ട് എസ്എഫ്ഐഒക്ക് ഇ ഡി കത്ത് നല്കി.
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇതാദ്യമായാണ് വീണയെ ഇ ഡി ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്.
നേരത്തേ വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഭര്‍ത്താവ്
മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ വീട്ടിലും അടക്കം വിവിധയിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.
ഇവിടെ നിന്ന് ചില രേഖകള്‍ ലഭിച്ചുവെന്നും വിശദമായ പരിശോധന നടത്തുകയാണെന്നുമായിരുന്നു ഇ ഡി നേരത്തേ പറഞ്ഞത്.







