
കോട്ടയം: കുടമാളൂർ, എസ്എച്ച് മൗണ്ട്, മള്ളുശേരി, പുല്ലരിക്കുന്ന്, അമ്പാടി പ്രദേശങ്ങളിലെ ജനങ്ങൾ ഉറങ്ങിയിട്ട് 2 ദിവസമായി. വൈദ്യുതി തകരാറാണ് കാരണം. അര മണിക്കൂർ , ഒരു മണിക്കൂർ നേരം വൈദ്യുതി മുടങ്ങിയതാണ് ജനങ്ങളുടെ ഉറക്കം കെടുത്തിയത്. ദിവസം എട്ടും പത്തും തവണയാണ് വൈദ്യുതി തകരാർ ഉണ്ടാകുന്നത്.
കെ എസ് ഇ ബി ഗാന്ധിനഗർ സെക്ഷൻ ഓഫീസിന് കീഴിലാണ് ഈ പ്രശ്നമുള്ളത്. രാത്രി 10 മണി കഴിയുമ്പോഴാണ് കറന്റ് പോകുന്നത്. ചിലപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞാവും കറന്റ് വരിക. അരമണിക്കൂർ കഴിയുമ്പോൾ വീണ്ടും പോകും. ഇങ്ങനെ വെളുക്കുന്നതുവരെ.
കൊച്ചു കുട്ടികളുള്ള വീട്ടുകാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കൊതുക് ശല്യം കൂടിയാകുമ്പോൾ ഉറങ്ങാൻ കഴിയില്ല. പരാതി പറയാൻ കെ എസ് ഇ ബി ഒഫിലേക്ക് വിളിച്ചാൽ കിട്ടില്ല. എപ്പോഴും നമ്പർ ബിസിയാ. കോട്ടയം നഗര പ്രദേശത്താണ് കറന്റിന്റെ കളി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധിനഗർ കെ എസ് ഇ ബി പറയുന്നതിങ്ങനെ:
പുഞ്ച ഫീസർ തകരാറിലാണ്. അവിടേക്ക് കുടമാളൂർ, എസ്എച്ച് മൗണ്ട് ഫീസറുകളിൽ നിന്ന് കറന്റ് കൊടുക്കും. ഉപഭോഗം കൂടുമ്പോൾ കട്ടാകും. ഇതാണ് കറന്റ് പോകുന്നതിന്റെ കാരണമെന്ന് കെഎസ്ഇബി പറയുന്നു.
പ്രതിവിധി എന്ത്?
പുഞ്ച ഫീഡറിലെ തകരാർ എത്രയും വേഗം പരിഹരിക്കുക മാത്രമാണ് പോം വഴി. പുഞ്ച ഫീഡറിലേക്കുള്ള ലൈൻ ഭൂമിക്കടിയിലൂടെയാണ് നൽകിയിരിക്കുന്നത്. 2 ദിവസമായി തകരാർ എവിയെന്നു പോലും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
ആദ്യം തകരാർ എവിടെയെന്ന് കണ്ടുപിടിച്ചാലേ പരിഹരിക്കാൻ കഴിയു . അതിനി എത്ര നാൾ വേണ്ടി വരും ? അതുവരെ ജനങ്ങൾ കഷ്ടപ്പെടും.
കറന്റ് പോയാൽ വിളിക്കുന്നതിന് കെ എസ് ഇ ബി ഗാന്ധിനഗർ ഓഫിസ് നമ്പർ: 9496008 110 , 0481 259 7358



