
തൃശൂർ: ഗുരുവായൂർ അരിയന്നൂരില്‍ വീട്ടില്‍ നിന്ന് സ്വർണാഭരണം കവർന്ന കേസില്‍ മാപ്പപേക്ഷയുമായി മോഷ്ടാവ്.മോഷ്ടിച്ച എട്ട് പവൻ സ്വർണം തിരികെ നല്‍കി.
പത്ത് പവനില്‍ രണ്ട് പവൻ വില്‍പ്പന നടത്തിയെന്നും കേസ് പിൻവലിക്കണമെന്നുമായിരുന്നു മോഷ്ടാവിന്‍റെ മാപ്പപേക്ഷ. മുണ്ടത്തിക്കോട് സ്വദേശി സുധീഷ് ആണ് ഗുരുവായൂർ പൊലീസിന്‍റെ പിടിയിലായത്.
മോഷണവിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി നടത്തി പട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് പിന്നാലെ ഗൃഹനാഥൻ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഗുരുവായൂർ സ്റ്റേഷനിലെ എം.വി വിനോദിനാണ് അന്വേഷണച്ചുമതല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







