സല്‍മാന്‍ റുഷ്ദിക്കെതിരായ വധശ്രമം: ഹാദി മറ്റാറിനെ പ്രകീര്‍ത്തിച്ച് ഇറാനി മാധ്യമങ്ങള്‍

സല്‍മാന്‍ റുഷ്ദിക്കെതിരായ വധശ്രമം: ഹാദി മറ്റാറിനെ പ്രകീര്‍ത്തിച്ച് ഇറാനി മാധ്യമങ്ങള്‍

ടെഹ്‌റാന്‍: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ന്യൂയോര്‍ക്കില്‍ വെച്ച് ആക്രമിച്ചയാളെ പ്രകീര്‍ത്തിച്ച് ഇറാനീ മാധ്യമങ്ങള്‍. ന്യൂജഴ്‌സി സ്വദേശിയായ 24കാരന്‍ ഹാദി മറ്റാറിനെ പ്രശംസിച്ചുകൊണ്ടാണ് തീവ്ര സ്വഭാവമുള്ള ഇറാനി പത്രങ്ങള്‍ ശനിയാഴ്ച വാര്‍ത്ത നൽകിയിരിക്കുന്നത്. ”വിശ്വാസത്യാഗിയും ദുഷ്ടനുമായ സല്‍മാന്‍ റുഷ്ദിയെ ന്യൂയോര്‍ക്കില്‍ വെച്ച് ആക്രമിച്ച ധീരനും കര്‍മനിരതനുമായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങള്‍. ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് മുറിച്ചവന്റെ കൈകള്‍ ചുംബിക്കണം,” എന്നാണ് കയ്ഹാന്‍ എന്ന പത്രത്തിലെഴുതിയത്.