കാമുകനെ സഹായിക്കാൻ വീട്ടിൽ നിന്ന് മോഷണം: കാമുകന് പിന്നാലെ കാമുകിയും അറസ്റ്റിൽ: ഇരുവരും ചേർന്ന് വീട്ടിൽ നിന്ന് മോഷ്ടിച്ചത് 25 പവൻ സ്വർണ്ണം

കാമുകനെ സഹായിക്കാൻ വീട്ടിൽ നിന്ന് മോഷണം: കാമുകന് പിന്നാലെ കാമുകിയും അറസ്റ്റിൽ: ഇരുവരും ചേർന്ന് വീട്ടിൽ നിന്ന് മോഷ്ടിച്ചത് 25 പവൻ സ്വർണ്ണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രണയം മൂത്ത് കാമുകന് സ്വന്തം വീട്ടിലെ സ്വർണം മോഷ്ടിക്കാൻ സഹായം ചെയ്തു കൊടുത്ത യുവതിയും ഒടുവിൽ പിടിയിലായി. വിതുര മരുതാമല അടിപറമ്പ് റാണി ഭവനിൽ ജോസെഫിന്റെ ഭാര്യയായ കവിതയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകൻ അറസ്റ്റിലായതിന് പിന്നാലെയാണ് കവിതയും അറസ്റ്റിലായത്. വിവാഹിതയായ കവിതയുമായുള്ള അടുപ്പം ഒടുവിൽ കിടപ്പുമുറിയിലെ രഹസ്യ അറയിലെ 25 പവൻ സ്വർണം മോഷിടിക്കാൻ കാമുകനെ പ്രരിപ്പിക്കുകയായിരുന്നു.

സ്വർണം മോഷ്ടിച്ച കേസിൽ ഉഴമലയ്ക്കൽ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനിൽ രാജേഷാണ് പിടിയിലായത്. സംഭവ ദിവസം കവിതയും ഭർത്താവും പുറത്ത് പോയപ്പോഴാണ് കിടപ്പുമുറിയിലെ രഹസ്യ അറയിൽ നിന്നും സ്വർണം മോഷണം പോയത് തുടർന്ന് ഇരുവരും പോലീസിൽ പരാതി നൽകുകയും പിന്നീട് സംശയം തോന്നിയ പോലീസ് കവിതയെ ചോദ്യം ചെയ്തപ്പോഴാണ് മോക്ഷണത്തിന് പിന്നിലെ കഥ ഭർത്താവ് അടക്കുമുള്ളവർ അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി രാജേഷുമായി സമ്പർക്കം പുലർത്തുന്ന കവിത ഭർത്താവ് അറിയാതെ പണം ഇടക്ക് ഇയാൾക്ക് കൊടുക്കുമായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഭർത്താവ് അറിയാതെ ഇരിക്കാൻ കാർ വാങ്ങാൻ പണം തരണമെന്നും അല്ലാത്ത പക്ഷം ബന്ധം ഭർത്താവിനെ അറിയിക്കുമെന്ന് രാജേഷ് പറഞ്ഞതിനെ തുടർന്നാണ് സ്വർണം നൽകാൻ കവിത തയാറായത്. ഭർത്താവിന് ഒപ്പം പുറത്ത് പോയ ദിവസം പിൻഭാഗത്തെ വാതിൽ രാജേഷിന് കയറി വരാൻ വേണ്ടി കവിത തുറന്നിടുകയായായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ സ്വർണം രണ്ട് ബാങ്കുകളിൽ പണയം വെയ്ക്കുകയും ആ പണത്തിന് കാർ വാങ്ങുകയും ചെയ്യുകയായിരുന്നു. വിതുര സി എ എസ് ശ്രീജിത്തിത്തിന്റെ നേതൃത്തിലാണ് അന്വേഷണം നടത്തിയത്.