Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: രാജ്യത്ത് നിരവധി പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മറ്റു ചില ആവശ്യങ്ങൾക്കായി ആശുപത്രിയിൽ പോയപ്പോൾ നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ രോഗവിവരം പുറംലോകത്തെ അറിയിച്ചത്.

കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ദയവായി സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രാജ്യത്ത് കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ 15,35,744 പേർ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,064 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്‌