video
play-sharp-fill

കളിത്തോക്ക് കാണിച്ച് ധനകാര്യ സ്ഥാപനത്തില്‍ കവർച്ച ..!! രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

കളിത്തോക്ക് കാണിച്ച് ധനകാര്യ സ്ഥാപനത്തില്‍ കവർച്ച ..!! രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: കണ്ണൂരിലെ ധനകാര്യ സ്ഥാപനത്തില്‍ കളിത്തോക്ക് കാണിച്ച് കവര്‍ച്ച നടത്തിയയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.പേരട്ട സ്വദേശി അബ്ദുള്‍ ഷുക്കൂറിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
കൂട്ടുപുഴ പേരട്ട ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ഫൈനാന്‍സില്‍ ആണ് യുവാവ് കവര്‍ച്ച നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വനിതാ ജീവനക്കാരി മാത്രമുള്ളപ്പോള്‍ സ്ഥാപനത്തില്‍ കയറിയ യുവാവ് കൈയ്യിലെ തോക്ക് കാണിച്ച് പണം കവരുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.

ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് പൊലീസ് പരിശോധനയില്‍ വ്യക്തമായി