Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: എറണാകുളത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന യുവതിയെ പിന്തുടർന്ന് ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ പ്രതി അറസ്റ്റിൽ. വൈപ്പിൻ പെരുമാൾപ്പടി സ്വദേശി രമേഷിനെയാണ് (33) മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ ബസിൽ വച്ചും പിന്നീട് ഓട്ടോറിക്ഷയിൽ വച്ചും ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം തീയതി രാവിലെ യുവതി ഞാറക്കലിൽ നിന്നും ബസ്സിൽ കയറിയത് മുതൽ പ്രതി പുറകെ കൂടുകയായിരുന്നു. പ്രതിയുടെ ശല്യം സഹിക്കവയ്യാതെ ബസിൽ നിന്നും ഇറങ്ങി ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിനിടെയാണ് വീണ്ടും പുറകെ വന്ന് അടിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ചത്. പ്രതിയെ

കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.