നിശ്ചയിച്ച ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കാനായില്ല; ഐഎസ്ആർഒ

നിശ്ചയിച്ച ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കാനായില്ല; ഐഎസ്ആർഒ

ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ രൂപകൽപ്പന ചെയ്ത എസ്എസ്എൽവിയുടെ ദൗത്യം വിജയകരമല്ലെന്നും ഉപഗ്രഹങ്ങൾ നിശ്ചയിച്ച ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും ഐഎസ്ആർഒ അറിയിച്ചു. എസ്.എസ്.എൽ.വി. വഹിച്ചിരുന്ന ഉപഗ്രഹങ്ങളെ ഉദ്ദേശിച്ച ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. എസ്എസ്എൽവി 356 കിലോമീറ്റർ അകലെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന് പകരം ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ എത്തിച്ചത്. അതിനാൽ, ഉപഗ്രഹങ്ങൾ ഉപയോഗയോഗ്യമല്ലെന്നും പ്രശ്നം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഐഎസ്ആർഒ പ്രസ്താവനയിൽ പറഞ്ഞു.

ഞായറാഴ്ച രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച എസ്.എസ്.എല്‍.വി.യുടെ ആദ്യഘട്ടങ്ങള്‍ വിജയകരമായെങ്കിലും അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമായിരുന്നു. ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നലുകളൊന്നും ലഭിച്ചില്ല. വിക്ഷേപണത്തിന്‍റെ ആദ്യ മൂന്ന് ഘട്ടങ്ങൾ കൃത്യമായി നടന്നു. അവസാന ഘട്ടത്തിൽ ബന്ധം നഷ്ടപ്പെട്ടു. ഉപഗ്രഹവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങളും ഐഎസ്ആർഒ നടത്തിയിരുന്നു.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദി സാറ്റിനെയും വഹിച്ചാണ് എസ്.എസ്.എല്‍.വി. കുതിച്ചുയര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group