സ്പിരിറ്റിന്റെ വില കൂടുന്നു; മദ്യ വില കൂട്ടേണ്ടി വരുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ സാധ്യത. നിയമസഭയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരും എന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. സ്പിരിറ്റിന്റെ വില വലിയ രീതിയില്‍ വര്‍ദ്ധിച്ചതിനാല്‍ മദ്യത്തിന് വില കൂട്ടേണ്ടി വരും എന്നാണ് മന്ത്രി പറഞ്ഞത്.
സ്പിരിറ്റിന്റെ വില വര്‍ധന പരിഗണിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വിലയില്‍ ആവശ്യമായ മാറ്റം വരുത്തും എന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. നേരത്തെ നിര്‍മ്മാണ കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ മദ്യവില കൂട്ടണം എന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
സ്പിരിറ്റ് വില ക്രമാതീതമായി വര്‍ദ്ധിച്ചത് ജവാന്‍ ബ്രാന്‍ഡിന്റെ ഉത്പാദനത്തെ ബാധിച്ചു എന്നും ഉത്പാദനം കൂട്ടുന്ന കാര്യം പരിഗണയിലാണ് എന്നും എം വി ഗോവിന്ദന്‍ ജൂണ്‍ മാസത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വില കുറഞ്ഞ മദ്യം സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് നഷ്ടത്തിലാണ് എന്നും ഒരു ലിറ്റര്‍ മദ്യം ഉത്പാദിപ്പിക്കുമ്പോള്‍ മൂന്നര രൂപ വരെ നഷ്ടമുണ്ടാകുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group