play-sharp-fill
ഹാക്കര്‍മാര്‍ ടാക്‌സികളെല്ലാം ഒരിടത്തേക്ക് അയച്ചു; മോസ്കോയിൽ ഗതാഗതക്കുരുക്ക്

ഹാക്കര്‍മാര്‍ ടാക്‌സികളെല്ലാം ഒരിടത്തേക്ക് അയച്ചു; മോസ്കോയിൽ ഗതാഗതക്കുരുക്ക്

മോസ്‌കോ: ഓൺലൈൻ ടാക്സി സേവനമായ യാന്റെക്‌സ് ടാക്‌സിയുടെ സോഫ്റ്റ് വെയർ ഹാക്ക് ചെയ്ത് കാറുകളെല്ലാം ഒരേ സ്ഥലത്തേക്ക് അയച്ചു. ഇത് മൂന്ന് മണിക്കൂർ നീണ്ട ഗതാഗതക്കുരുക്കിലേക്ക് നയിച്ചു.

ഹാക്കർമാർ യാന്റെക്‌സിന്റെ സുരക്ഷ തകർക്കുകയും വ്യാജ ബുക്കിംഗ് നടത്തി ഡ്രൈവർമാരെ ഒരേ സ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്തു. ഹോട്ടല്‍ യുക്രൈന്‍ സ്ഥിതി ചെയ്യുന്ന മോസ്കോയിലെ പ്രധാന സ്ഥലങ്ങളിലൊന്നായ കുറ്റ്‌സോവ്‌സ്‌കി പ്രോസ്‌പെക്ടിലേക്കാണ് കാറുകൾ എത്തിയത്. റഷ്യ-യുക്രൈൻ യുദ്ധത്തിനെതിരെയാണ് ഹാക്കർമാരുടെ നടപടിയെന്നാണ് കരുതുന്നത്.