
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട് പള്ളിക്കലില്‍ വെച്ച് കമാൻഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്.
സംഭവത്തില്‍ ആർക്കും പരിക്കില്ല. കടക്കല്‍ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.
കമാൻഡോ വാഹനത്തിന് അകമ്ബടി പോകുകയായിരുന്ന പള്ളിക്കല്‍ പൊലീസ് സ്റ്റേഷന്റെ ജീപ്പാണ് പിന്നിലിടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നിലെ വാഹനങ്ങള്‍ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്നില്‍ ചെറിയ തകരാറുണ്ട് എന്നതൊഴിച്ചാല്‍ അപകടത്തില്‍ ആർക്കും പരിക്കില്ല. അപ്പോള്‍ തന്നെ യാത്ര തുടരുകയും ചെയ്തു.







