Spread the love

വയനാട് : സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീക്കിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്. ജില്ലയുടെ നീറുന്ന പ്രശ്നങ്ങളും വികസന വിഷയങ്ങളും വയനാട് സമ്മേളനത്തില്‍ സജീവ ചര്‍ച്ചയായി മാറി.

video
play-sharp-fill

പ്രശ്നപരിഹാരങ്ങള്‍ക്കുള്ള തീരുമാനങ്ങളുമുണ്ടായി. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ പാത, ഭൂപ്രശ്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമുണ്ടായി. സമ്മേളനത്തിന് സമാപനം കുറിച്ച്‌ പകല്‍ മൂന്നിന് റാലി തുടങ്ങും. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (നഗരസഭാ സ്റ്റേഡിയം ) പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group