Spread the love

കമ്പം: മുല്ലപ്പെരിയാർ ഡാമിലെ അധിക ജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി ടിവികെ.

video
play-sharp-fill

കമ്പം എംഎല്‍എ ടിവികെയുടെ ജഗനാഥ് മിശ്രയാണ് ഈ ആവശ്യം ഉയർത്തി രംഗത്ത് വന്നിരിക്കുന്നത്.

അണകെട്ടില്‍ ജല നിരപ്പ് ഉയരുമ്പോള്‍ ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്നാടിന് നല്‍കണം എന്നാണ് ആവശ്യം. നിലവില്‍ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കി ഡാമിലെത്തി അവിടെ നിന്ന് അറബിക്കടലില്‍ പതിക്കുകയാണെന്നാണ് കമ്പം എംഎല്‍എ ചൂണ്ടിക്കാണിക്കുന്നത്. മുല്ലപ്പെരിയാറിൻ്റെ നിലവിലെ സംഭരണശേഷി വർദ്ധിപ്പിക്കേണ്ടതില്ലെന്നും ജഗനാഥ് മിശ്ര വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ചെയ്യരുതെന്നും കമ്പം എംഎല്‍എ ചൂണ്ടിക്കാണിച്ചു. മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയ വിഷമായി ഉപയോഗിക്കരുതെന്നും കേരളത്തിലെ ജനങ്ങള്‍ സഹോദരന്മാരാണെന്നും ജഗനാഥ് മിശ്ര കൂട്ടിച്ചേർത്തു.

പഴയത് പോലെയല്ല കാര്യങ്ങള്‍ എന്നും കേരളത്തിലെ കോണ്‍ഗ്രസ് സർക്കാരും തമിഴ്നാട്ടിലെ വിജയ് സർക്കാരും തമ്മില്‍ നല്ല ബന്ധമാണെന്നും രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ നിശ്ചയമായും നടക്കുമെന്നും കമ്പം എംഎല്‍എ വ്യക്തമാക്കി.