Spread the love

ചേര്‍ത്തല: തണ്ണീർമുക്കം കണ്ണമ്പള്ളിയില്‍ വയോധികനെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ലംബോധരന്‍ (64) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് മാരാരിക്കുളം പൊലീസ് അറിയിച്ചു. ലംബോധരന്‍ കിടന്നിരുന്ന പ്ലാസ്റ്റിക് പാകിയ കട്ടിലും ശരീരത്തിന്റെ ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പ്രദേശത്ത് രാത്രികാലങ്ങളില്‍ പതിവായി വൈദ്യുതി മുടങ്ങാറുണ്ടെന്നും, ഓര്‍മക്കുറവുള്ള ലംബോധരന്‍ വൈദ്യുതി പോയ സമയത്ത് മെഴുകുതിരി കത്തിച്ച്‌ കട്ടിലിന് താഴെ വെച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അഞ്ചുവര്‍ഷം മുമ്പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ലംബോധരന്‍ തനിച്ചായിരുന്നു താമസം. വിവാഹിതയായ ഏക മകള്‍ ഇടയ്ക്കിടെ പിതാവിനെ കാണാനെത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group