play-sharp-fill
പാണക്കാട്ടെ തങ്ങൾ കുടുംബം പൊതുജനസമ്പർക്കം നിർത്തി: നടപടി സർക്കാർ നിർദേശത്തെ തുടർന്ന്

പാണക്കാട്ടെ തങ്ങൾ കുടുംബം പൊതുജനസമ്പർക്കം നിർത്തി: നടപടി സർക്കാർ നിർദേശത്തെ തുടർന്ന്

സ്വന്തം ലേഖകൻ

പാണക്കാട്: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ പാണക്കാട്ടെ തങ്ങൾ കുടുംബത്തിൽ പൊതുജനസമ്പർക്കം നിർത്തിവയക്കാൻ സർക്കാർ നിർദേശത്തെ നൽകി. ഇതിനെ തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലുമാണ് പൊതുജനസമ്പർക്കം നടക്കാറുള്ളത്. സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് പ്രസ്താവ ഇറക്കിയത്.


 

”രാജ്യത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ട പ്രത്യേക സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുന്നതിനാൽ, സർക്കാർ നിർദേശം കണക്കിലെടുത്ത്, പാണക്കാട് ചൊവ്വാഴ്ചകളിലെ പൊതുജനസമ്പർക്കം അടുത്ത അറിയിപ്പ് ഉണ്ടാകുന്നതു വരെ ഉണ്ടായിരിക്കുന്നതല്ല. എല്ലാ ഇഷ്ട ജനങ്ങളും ഇതുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.” പത്രക്കുറിപ്പിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group