play-sharp-fill
കളമശേരി മെഡിക്കൽ കോളജിൽ കൊറോണ രോഗികളെ ചികിത്സിച്ച രണ്ട് ഡോക്ടർമാരെയും ഒരു നഴ്സിനെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചു

കളമശേരി മെഡിക്കൽ കോളജിൽ കൊറോണ രോഗികളെ ചികിത്സിച്ച രണ്ട് ഡോക്ടർമാരെയും ഒരു നഴ്സിനെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ കൊറോണ രോഗികളെ ചികിത്സിച്ച രണ്ട് ഡോക്ടർമാരും ഒരു നഴ്സും ഐസൊലേഷനിൽ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ചു വിഭാഗങ്ങളിലെ ഇരുപത്തഞ്ചിലേറെ ഡോക്ടർമാരോടും ജീവനക്കാരോടും അവധിയിൽ പോകാൻ നിർദേശിച്ചു.


സ്പെയിനിൽ നിന്നെത്തിയ ഒരു തിരുവനന്തപുരം സ്വദേശി ഡോക്ടർ, രോഗികളുമായും ഡോക്ടർമാരുമായും ഇടപഴകുകയും ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തതോടെയാണ് ആശുപത്രി അധികൃതർ ഈ നടപടി കൈക്കൊണ്ടത്. ഇതിനെ തുടർന്ന് ആശുപത്രിയിലെ എല്ലാ ശസ്ത്രക്രിയകൾ നിർത്തിവച്ചേക്കുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പെയിനിൽ നിന്ന് മാർച്ച് ഒന്നിന് മടങ്ങിയെത്തിയ ഡോക്ടർ തുടർന്നുളള ദിവസങ്ങളിൽ ആശുപത്രിയിൽ പോയതാണ് മറ്റ് ഡോക്ടർമാരും നിരീക്ഷണത്തിലാകാൻ കാരണം. കൊറോണ സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിട്ടേക്കും. ജില്ലയിൽ പുതുതായി 162 പേർ കൂടി നിരീക്ഷണത്തിലായതോടെ പേരൂർക്കട ആശുപത്രിയിലും ഐസൊലേഷൻ വാർഡ് ആരംഭിച്ചു.