
തലയോലപ്പറമ്പ് : യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.
വെള്ളൂർ വരിക്കാൻകുന്ന് വാടകയ്ക്ക് താമസിക്കുന്ന ബിജു വാഗമൺ (52 ) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ജോലി ചെയ്ത വകയിൽ തനിക്ക് ലഭിക്കുവാനുള്ള പണം സുഹൃത്ത് ആയ രതീഷ് ഇയാളോട് ആവശ്യപ്പെട്ടിരുന്നു, ഇതാണ് ആക്രമണത്തിന് കാരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം ചോദിച്ചതിലെ വിരോധം മൂലം രതീഷിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി വാക്കത്തി പോലെയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു,
പ്രതിയെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.







