Spread the love

നിങ്ങൾ എപ്പോളും ഒരുപാട് ചൂട് ഉള്ള വെള്ളം കുടിക്കുന്നവരാണോ? ദഹനം മെച്ചപ്പെടുത്തുക, ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ, രക്തചംക്രമണം വർദ്ധിപ്പിക്കുക തുടങ്ങി നിരവധി ഗുണങ്ങള്‍ ചൂടുവെള്ള ത്തിനുണ്ട്. എന്നാല്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ചില വ്യക്തികള്‍ ചൂടുവെള്ളം ഒഴിവാക്കേണ്ടതുണ്ട്.

video
play-sharp-fill

ചൂടുവെള്ളം കുടിക്കാൻ പാടില്ലാത്തത് ആരൊക്കെയാണെന്ന് നോക്കാം

ജലദോഷവും ചുമയും ഉള്ള രോഗികള്‍ ഒരുപാട് ചൂടുവെള്ളം കുടിക്കരുതെന്ന് പറയുന്നു. ചൂടുവെള്ളം കുടിക്കുന്നത് തൊണ്ടയിലെ വീക്കവും അസ്വസ്ഥതയും വർദ്ധിപ്പിക്കുകയും അവസ്ഥ കൂടുതല്‍ വഷളാക്കുമെന്നും പറയപ്പെടുന്നു. വെള്ളം ചൂടാക്കി അല്‍പനേരം തണുപ്പിച്ച ശേഷം കുടിക്കുന്നതാണ് നല്ലത്. ഇത് അവരുടെ തൊണ്ട വരണ്ടുപോകാതിരിക്കാൻ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ കുട്ടികള്‍ക്കും അമിതമായി ചൂടുവെള്ളം നല്‍കരുത്. കുട്ടികള്‍ക്ക് വളരെ സെൻസിറ്റീവ് ആയ ദഹനവ്യവസ്ഥയാണ് ഉള്ളത്. അതിനാല്‍ മുതിർന്നവരെപ്പോലെ ചൂടുവെള്ളം കുടിക്കുന്നത് അവർക്ക് നല്ലതല്ല. ചൂടുവെള്ളം കുടിക്കുന്നത് അവരുടെ വയറിന് ദോഷം ചെയ്യും. പകരം തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കാം.

കരള്‍ രോഗമുള്ളവർ ചൂടുവെള്ളം കുടിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് അവരുടെ കരളിന് അധിക സമ്മർദ്ദം ചെലുത്തുന്നു. കരള്‍ വളരെ സെൻസിറ്റീവ് ആയ ഒരു അവയവമാണ്, അതിനാല്‍ അതിലെ ഏത് പ്രശ്നവും ശരീരത്തിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. കൂടാതെ, സെൻസിറ്റീവ് ചർമ്മമുള്ളവരും ചൂടുവെള്ളം ഒഴിവാക്കണം. കാരണം ചൂടുവെള്ളം അവരുടെ ചർമ്മത്തിന് പ്രതികൂലമായ ഫലം ഉണ്ടാക്കും.