play-sharp-fill
ക്ഷേത്രത്തില്‍ നിന്നും കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന്  മോഷണം; മധ്യവയസ്‌കന്‍ അറസ്റ്റില്‍; പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

ക്ഷേത്രത്തില്‍ നിന്നും കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന് മോഷണം; മധ്യവയസ്‌കന്‍ അറസ്റ്റില്‍; പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

 

സ്വന്തം ലേഖിക

 

തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വിഴിഞ്ഞം മുക്കോല മുക്കുവന്‍ കുഴിവീട്ടില്‍ സുഗതന്‍ (47) ആണ് അറസ്റ്റിലായത്.

 

കഴിഞ്ഞ ദിവസം തെന്നൂര്‍ക്കോണം നങ്ങച്ചവിളാകം ക്ഷേത്രത്തില്‍ നിന്ന് ആറ് നിലവിളക്കുകളും, മൂന്ന് തൂക്കു വിളക്കുകളും മൂന്ന് കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന് പണവും ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് ക്ഷേത്ര കമ്മിറ്റിക്കാർ പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് കേസെടുത്ത വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയില്‍ ഒരു ചാക്കില്‍ വസ്തുക്കളുമായി സുഗതന്‍ ഓട്ടോയില്‍ പോകുന്നത് കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ സുഗതനെ ചോദ്യം ചെയ്തതോടെയാണ് മോഷണം നടത്തിയത് ഇയാള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

വിഴിഞ്ഞം സ്റ്റേഷനിലെ എസ്‌ഐ വിനോദ്, ക്രൈം എസ്‌ഐ ഹര്‍ഷകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉച്ചക്കടയിലെ ഒരു ആക്രിക്കടയില്‍ വിറ്റ മോഷണ വസ്തുക്കള്‍ തെളിവെടുപ്പിനിടെ പൊലീസ് വീണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.