Spread the love

കോട്ടയം: വ്യാപാര സ്ഥാപനങ്ങളിലെ ഓണക്കാല കളക്ഷന്‍ ലക്ഷ്യമിട്ട് മോഷ്ടാക്കാള്‍. സെപ്റ്റംബറില്‍ മാത്രം നടന്നത് നിരവധി മോഷണങ്ങള്‍. ഓണക്കലത്ത് വ്യാപാരികള്‍ക്കു മികച്ച ലാഭം ഉണ്ടാകുന്ന സമയമാണ്. അതുകൊണ്ടു തന്നെ കടകളില്‍ എപ്പോഴും പണം ഉണ്ടാകും ഇതുതന്നെയാണ് മോഷ്ടാക്കളുടെ ലക്ഷ്യം.

video
play-sharp-fill

വ്യാഴാഴ്ച പുലര്‍ച്ചെ അയര്‍ക്കുന്നം ഒറവയ്ക്കലിലെ മൂന്നു കടകളില്‍ മോഷണം നടന്നു. അയര്‍ക്കുന്നം ഒറവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോര്‍ജ് പെയിന്റ് കട, ഇതിനു സമീപത്തു തന്നെ പ്രവര്‍ത്തിക്കുന്ന സ്പാര്‍ട്ട് ഓട്ടോ പാട്സ്, ഫര്‍ദീസ ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണവും മോഷണ ശ്രമവും നടന്നത്. രാവിലെ കട തുറക്കാന്‍ ഉടമയും ജീവനക്കാരും എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

സെന്റ് ജോര്‍ജ് പെയിന്റ് കടയില്‍ നിന്നും 2500 രൂപ നഷ്ടമായിട്ടുണ്ട്. അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്കു മുമ്പാണ് പാമ്പാടി പോലീസ് സ്റ്റേഷന് എതിര്‍വശം സ്റ്റോപ്പ് ആന്‍ഷോപ്പ് സൂപ്പര്‍ മാര്‍ക്കറ്റിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന പേഴ്‌സ് മോഷണം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുളിക്കല്‍കവല സ്വദേശി തടത്തില്‍പറമ്പില്‍ രതീഷിന്റെ പേഴ്‌സ് ആണ് മോഷണം പോയത്. പേഴ്‌സില്‍ ഉണ്ടായിരുന്ന എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ്, ലൈസന്‍സ് കൂടാതെ 4000രൂപയും നഷ്ടപ്പെട്ടു. വഴിയരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ പച്ചക്കറികടയില്‍ സാധനങ്ങള്‍ വാങ്ങി മടങ്ങിവന്നപ്പോളാണ് പേഴ്‌സ് നഷ്ടപെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പാമ്ബാടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ മോഷണം നടന്നത് പെരുവയിലാണ്. പല ദിവസങ്ങളിലായി അഞ്ചോളം കടകളിലാണ് മേഷണം നടന്നത്. കഴിഞ്ഞ ചൊവാഴ്ച നടന്ന മോഷണത്തില്‍ നാല് കടകളില്‍ നിന്നും 5500 ഓളം രൂപയാണ് നഷ്ടപ്പെട്ടത്. പുലര്‍ച്ചെ പെരുവ മാര്‍ക്കറ്റ് ജംങ്ഷനിലും, മാര്‍ക്കറ്റിലും പ്രവര്‍ത്തിക്കുന്ന കടകളിലാണ് മോഷണം നടന്നത്. മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന രാജേഷിന്റെ പച്ചക്കറിക്കടയില്‍ നിന്നും നാലായിരം രൂപയും, മടത്താട്ട് ബാബുവിന്റെ പച്ചക്കറിക്കടയില്‍ നിന്നും 200 രുപായുമാണ് മോഷണം പോയത്.

ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടപ്പറമ്പില്‍ സുരേഷിന്റെ പലചരക്ക് കടയില്‍ നിന്നും 1300 ഓളം രൂപയും നഷ്ടമായിരുന്നു. എല്ലാ കടകളുടെയും താഴ്തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പുലര്‍ച്ചെയെത്തിയ മോഷ്ടാവ് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ചെയ്ത ശേഷമാണ് കടകളെല്ലാം കുത്തിത്തുറന്നത്. പത്ത് ദിവസം മുമ്പ് മൂര്‍ക്കാട്ടിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന പൈന്താറ്റില്‍ രാധമണിയുടെ ഡ്രസ് സെന്ററിലും മോഷണശ്രമം നടന്നിരുന്നു.

കടയിലേക്ക് തുണി വാങ്ങാന്‍ വച്ചിരുന്ന പണമാണ് മോഷ്ടാക്കള്‍ കൊണ്ടു പോയത്. ഒരു മാസം മുമ്പും വടുകുന്നപ്പുഴയില്‍ ആളില്ലാത്ത വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. കൂടതെ മൂര്‍ക്കാട്ടിപ്പടിയിലെ എസ്.എന്‍.ഡി.പി.ഹാളില്‍ അഴിച്ച്‌ വച്ചിരുന്ന 7 ഫാനുകള്‍ മോഷണം പോയിരുന്നു. മോഷണം വര്‍ധിക്കുമ്പോഴും പ്രതികളെ പിടികൂടുന്നതില്‍ പോലീസ് പിന്നാക്കം പോവുകയാണ്.

മാസങ്ങള്‍ക്കു മുമ്പ് നടന്ന പല മോഷണ കേസുകളാണ് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി തെളിയാതെ കിടക്കുന്നത്. ഓണക്കാലമായതോടെ വ്യാപാര സ്ഥാപനങ്ങളെയാണ് മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്. ഇതോടെ രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.