Spread the love

കോട്ടയം: ഓണക്കാലത്ത് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിയാല്‍ വലിയ ആരവങ്ങള്‍ ഉയരുന്നുണ്ടാകും. കൈക്കുള്ളില്‍ കൂട്ടിയിടിക്കുന്ന പകിട, നിലത്തുരുട്ടി പകിട പകിട പന്ത്രണ്ട് എന്ന ഉച്ചത്തിലുള്ള വിളി മിക്ക ഗ്രാമങ്ങളിലും ഉയർന്നു തുടങ്ങി. ഓണത്തിന്റെ വരവറിയിച്ച്‌ പകിടകളിയുടെ ആവേശത്തിലാണ് നാട്.

video
play-sharp-fill

അന്യംനിന്നു പോകുന്ന നമ്മുടെ പാരമ്പര്യ വിനോദങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ ആവേശങ്ങള്‍ക്ക് പിന്നില്‍. ചങ്ങനാശേരിയിലെ കുറിച്ചി, മോസ്കോ, മറിയപ്പള്ളി, പാമ്പാടിയിലെ പങ്ങട, പുതുപ്പള്ളിയിലെ മാങ്ങാനം തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് പ്രധാനമായും ഓണനാളുകളില്‍ പകിടകളി മത്സരങ്ങള്‍ അരങ്ങേറുന്നത്.

ഈ മത്സരങ്ങളില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്‍പ്പെടെ കളിക്കാർ എത്തുന്നുവെന്നതും പകിടകളിയുടെ ആവേശം വർധിപ്പിക്കുന്നു. കളിക്കളത്തിലെ ആർപ്പുവിളികളും വാശിയും ആവേശവും ഗ്രാമങ്ങളിലെ കൂട്ടായ്മയെ തിരിച്ചു കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് പകിടകളി പ്രേമികള്‍. 15 സെന്റീമീറ്റർ നീളത്തില്‍ നാല് മുഖങ്ങളോടെ ഓട് കൊണ്ട് നിർമ്മിക്കുന്നതാണ് പകിട.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറ്റം ഉരുണ്ട ദീർഘ ചതുരാകൃതിയിലുള്ള പകിടയുടെ ഓരോ വശത്തും ഒന്ന്, മൂന്ന്, നാല്, ആറ് എന്നിങ്ങനെ കുത്തുകള്‍(കണ്ണ്) ഉപയോഗിച്ച്‌ അടയാളപ്പെടുത്തും. കളത്തില്‍ വീഴുന്ന പകിടകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരഫലം നിർണയിക്കുക.