video
play-sharp-fill
കോവിഡ് രോഗമുക്തരിലെ ക്ഷയരോഗബാധ; മുൻകൂട്ടി കണ്ടെത്തി ചികിത്സ ഉറപ്പാക്കും; ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു;അറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്

കോവിഡ് രോഗമുക്തരിലെ ക്ഷയരോഗബാധ; മുൻകൂട്ടി കണ്ടെത്തി ചികിത്സ ഉറപ്പാക്കും; ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു;അറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് രോഗികളിലെ(കോവിഡ് മുക്തർ ) ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കൊവിഡ് മുക്തരായ രോഗികളുടെ ശരീരത്തില്‍ സജീവമാകാതെ കിടക്കുന്ന ക്ഷയ രോഗാണുക്കള്‍ സജീവമാകാനുള്ള സാധ്യത ലോകമെമ്പാടുമുള്ള പല പഠനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് കൊവിഡ് മുക്തിനേടിയ പോസ്റ്റ് കൊവിഡ് രോഗികളില്‍ കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത് 10 കേസുകള്‍ ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് മൂലമുണ്ടാകുന്ന താല്‍ക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിലേക്ക് നയിച്ചേക്കാം.

ഇത് മുൻകൂട്ടി കണ്ടെത്തി ചികിത്സ തേടിയാൽ പൂർണമായും ഭേദമാക്കാനാകും. കോവിഡ് രോഗികളിൽ ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ ചെറിയ കാലയളവിലേക്കെങ്കിലും തുടർന്നേക്കാം.

രോഗമുക്തി നേടിയാലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

Tags :