സുരക്ഷാ കാര്യങ്ങളില്‍ സഹായിച്ച യു.എസിന് ആത്മാര്‍ത്ഥമായി നന്ദി പറഞ്ഞ് തായ്‌വാന്‍
തായ്‌പേയ് സിറ്റി: തായ്‌വാന്‍ കടലിടുക്കിൽ സുരക്ഷ നിലനിർത്താൻ സഹായിച്ചതിന് തായ്‌വാന്‍ സർക്കാർ യു.എസിന് നന്ദി അറിയിച്ചു.തായ്‌വാന്റെ വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച ഔദ്യോഗികമായി യു.എസിന് നന്ദി പറഞ്ഞുകൊണ്ട് പ്രസ്താവനയിറക്കിയത്.
തായ്‌വാന്‍ കടലിടുക്കിലും മേഖലയിലും സുരക്ഷയും സമാധാനവും നിലനിർത്താൻ ശക്തമായ നടപടികൾ സ്വീകരിച്ചതിന് അമേരിക്കയ്ക്ക് ‘ആത്മാർത്ഥമായ നന്ദി’ അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Third Eye News K
0