play-sharp-fill

ഓൺലൈനായി ഭക്ഷണം മേടിച്ച് കഴിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും ; സ്വിഗിയും സൊമാറ്റോയും വില വർദ്ധിപ്പിച്ചു

സ്വന്തം ലേഖകൻ മുംബൈ: ഓൺലൈനായി ഭക്ഷണം മേടിച്ച് കഴിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും. ഭക്ഷ്യ വിതരണ ശൃംഖലകളായ സ്വിഗിയും സൊമാറ്റോയും ഡെലിവറി ഫീസ് വർധിപ്പിച്ചു. ഇതോടെ ഉപഭോക്താവ് കൂടുതൽ തുക ഭക്ഷണത്തിനായി മുടക്കേണ്ടി വരും. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ ഓർഡർ ക്യാൻസൽ ചെയ്യുന്നതിനുള്ള നിബന്ധനകൾ കൂടുതൽ കർശനമാക്കുകയും ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുകയും ചെയ്തിന്റെ പിന്നാലെയാണ് ഡെലിവറി ചാർജ് വർദ്ധിപ്പിച്ചത്. വിപണിയിൽ പ്രതികൂലമായ മാറ്റമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് ഹോട്ടലുടമകൾ വ്യക്തമാക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്ത് മാത്രം 56 ശതമാനം ഇടിവ് ഓർഡറുകളിൽ സംഭവിച്ചതായാണ് വിവരം.സൊമാറ്റോ […]

ഇനി ഊബർ ഈറ്റ്‌സ് ഇല്ല ; ഊബറിനെ സ്വന്തമാക്കി സൊമാറ്റോ

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തെ ഓൺലൈൻ ഭക്ഷ്യ വിതരണ ശൃഖലയിലൊന്നായ ഊബർ ഈറ്റ്‌സിനെ മറ്റൊരു ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഏറ്റെടുത്തു. ഏകദേശം 2492 കോടി രൂപയ്ക്കാണ് സൊമാറ്റോ ഊബറിനെ ഏറ്റെടുത്തത്. 2017ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഊബർ ഈറ്റ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതേത്തുടർന്ന് മാസങ്ങൾക്കു മുൻപ് തന്നെ സൊമാറ്റോ ഊബറിനെ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സൊമാറ്റോ, സ്വിഗ്ഗി, ഊബർ ഈറ്റ്‌സ് എന്നീ മൂന്ന് ഭക്ഷണ വിതരണ ആപ്പുകൾ തമ്മിലുണ്ടായിരുന്ന ത്രികോണ മത്സരത്തിൽ ഊബർ ഈറ്റ്‌സിനു പിടിച്ചു നിൽക്കാൻ […]