തൊപ്പിയെ പോലുള്ളവരുടെ യൂട്യൂബ് ചാനലുകൾ നിയന്ത്രിക്കേണ്ടതുണ്ട്; മാന്യതയില്ലാതെ എന്തും പറയാമെന്ന സ്ഥിതി പാടില്ല: സ്‌കൂളുകൾ കേന്ദ്രീകരിച്ചു ബോധവത്ക്കരണം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദ യൂട്യൂബർ തൊപ്പിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ഇതുപോലെ യൂട്യൂബിലൊക്കെ നടത്തുന്ന പരിപാടികൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. നിയമപരമായ മാർഗങ്ങളെല്ലാം സ്വീകരിക്കും. യൂട്യബിൽ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും ഒരു മാന്യതയുമില്ലാതെ പറയാമെന്ന നില പാടില്ല. പല വൃത്തിക്കേടുകളും ഇവിടെ കാണിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തും. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. പൊലീസിന്റെ ഇപ്പോഴത്തെ നടപടി ആദ്യ ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.